Hero Image

ഭക്ഷണത്തില് അധികം എരിവ് ആവശ്യമുള്ളവരാണോ നിങ്ങൾ; കാത്തിരിക്കുന്നത് ഈ രോഗങ്ങള്

എരിവുള്ള ഭക്ഷണം അല്ലെങ്കില്‍ മസാലയാദങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് തീർച്ചയായും നമുക്ക് സംതൃപ്തി നല്‍കും എന്നാല്‍, ഇത് വരുത്തി വയ്ക്കുന്ന ദോഷവും ചെറുതല്ല. ഏറെ എരിവും മസാലയും അടങ്ങിയ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിച്ച് ആരോഗ്യം മോശമാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്.

തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. വളരെ എരിവുള്ള ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നതിന്‍റെ ദോഷങ്ങൾ എന്തെല്ലാം?

എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. അമിതമായ എരിവുള്ള ഭക്ഷണം അസിഡിറ്റി, എരിച്ചില്‍, ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ദഹന പ്രക്രിയയെ സാരമായി ബാധിക്കും.

മെച്ചപ്പെട്ട ദഹനത്തിന് കുടലിന്‍റെ ആരോഗ്യം പ്രധാനമാണ്, പലപ്പോഴും അധികം മസാല നിറഞ്ഞ ഭക്ഷണം അധികമായി കഴിക്കുന്നവര്‍ക്ക് കുടലിൽ അൾസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. നാം മസാലകളില്‍ ഉപയോഗിക്കുന്ന പല സുഗന്ധദ്രവ്യങ്ങളും അധികമായി കഴ്യ്ക്കുന്നത് ദോഷം ചെയ്യും.

മസാലകൾ നിറഞ്ഞ ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപ്പ് അമിതമായ തോതില്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ അതിൽ ഉയർന്ന അളവിൽ എണ്ണയും അടങ്ങിയിരിയ്ക്കും. ഇത് ശരീരത്തില്‍ കൊളസ്ട്രോൾ വർദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇത് പിന്നീട് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഉയർന്ന ബിപി ഹൃദ്രോഗങ്ങൾക്ക് വഴി തെളിക്കും.

സ്ഥിരമായി എരിവുള്ള ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗം ബാധിച്ച വ്യക്തിയ്ക്ക് മലവിസർജ്ജന സമയത്ത് രക്തസ്രാവമടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു.

വളരെയധികം എരിവുള്ള ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന മസാലകളും മുളകും മാനസികാരോഗ്യത്തെ ബാധിക്കും, ഇത് ഉത്കണ്ഠ, ആവേശം, അമിത സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

READ ON APP